Today: 02 Jul 2024 GMT   Tell Your Friend
Advertisements
ആഗോള താപനം ചെറുക്കാന്‍ കന്നുകാലികള്‍ക്ക് നികുതി
Photo #1 - Europe - Otta Nottathil - cattle_tax_denmark
കോപ്പന്‍ഹേഗന്‍: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാന്‍ ഡെന്‍മാര്‍ക്കില്‍ കന്നുകാലികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളിന് പശുക്കളും മറ്റും കാരണമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന മീഥൈന്‍ വാതകമാണ് ഇതുവഴി നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനായി കര്‍ഷകര്‍ വളര്‍ത്തുന്ന കന്നുകാലികളെയും "കാര്‍ബണ്‍' നികുതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

പശു, കാള, പന്നി തുടങ്ങിയ മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ വലിയതോതില്‍ മീഥൈന്‍ പുറത്തുവിടുന്നുണ്ട്. ഇതു നിയന്ത്രിക്കേണ്ടതുണ്ട്. അതിനാലാണ്, 2030 മുതല്‍ കാര്‍ബണ്‍ നികുതിയുടെ പരിധിയില്‍ ഇത്തരം വളര്‍ത്തുമൃഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസിലന്‍ഡ് നേരത്തേ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കാര്‍ഷിക മേഖലയെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍, യൂറോപ്പില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായിട്ടും ഡെന്മാര്‍ക്ക് വിട്ടുവീഴ്ചക്ക് തയാറല്ല.
- dated 29 Jun 2024


Comments:
Keywords: Europe - Otta Nottathil - cattle_tax_denmark Europe - Otta Nottathil - cattle_tax_denmark,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us